Skip to main content

മികച്ച ഒന്നാമത്തെ വെബ് സൈറ്റിനുള്ള 2018ലെ ഇ-ഗവേണൻസ് പുരസ്‌കാരം ജില്ലയ്ക്ക്

ഠ പുരസ്‌കാരം ഏറ്റുവാങ്ങി

കോട്ടയം: പൊതുജനസേവനരംഗത്ത് ഇ-ഗവേണൻസ് പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ ഏർപ്പെടുത്തിയ 2018ലെ മികച്ച വെബ്സൈറ്റിനുള്ള പുരസ്‌കാരങ്ങളിൽ ഒന്നാംസ്ഥാനം കോട്ടയത്തിന് ലഭിച്ചു. ജില്ലാ ഭരണകൂടത്തിന്റെ വെബ് സൈറ്റിനാണ് പുരസ്‌കാരം. തിരുവനന്തപുരം ടാഗോർ തീയേറ്ററിൽ നടന്ന പുരസ്‌കാര വിതരണ ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. മന്ത്രി വി. ശിവൻകുട്ടിയിൽനിന്ന് പുരസ്‌കാരവും പ്രശംസാപത്രവും ജില്ലാ ഇൻഫർമാറ്റിക്സ് ഓഫീസർ ബീന സിറിൽ പൊടിപാറ, ജില്ലാ ഐ.ടി. സെൽ കോ-ഓർഡിനേറ്റർ കെ.ടി. ജോസഫ് റൈനു എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, എൻ.ഐ.സി. ജില്ലാ ഇൻഫർമാറ്റിക്സ് ഓഫീസർ ബീന സിറിൽ പൊടിപാറ, ഐ.ടി. സെൽ കോ-ഓർഡിനേറ്റർ കെ.ടി. ജോസഫ് റൈനു എന്നിവർക്കാണ് പ്രശംസാപത്രം ലഭിച്ചത്. നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററാണ് ജില്ലാ വെബ്സൈറ്റിന്റെ പരിപാലന ചുമതല നിർവഹിക്കുന്നത്.

ഫോട്ടോകാപ്ഷൻ

പൊതുജനസേവനരംഗത്ത് ഇ-ഗവേണൻസ് പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ ഏർപ്പെടുത്തിയ മികച്ച ഒന്നാമത്തെ വെബ് സൈറ്റിനുള്ള 2018ലെ ഇ-ഗവേണൻസ് പുരസ്‌കാരം കോട്ടയം ജില്ലാഭരണകൂടത്തിനുവേണ്ടി ജില്ലാ ഇൻഫർമാറ്റിക്സ് ഓഫീസർ ബീന സിറിൽ പൊടിപാറ, ജില്ലാ ഐ.ടി. സെൽ കോ-ഓർഡിനേറ്റർ കെ.ടി. ജോസഫ് റൈനു എന്നിവർ ചേർന്ന്
പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി. ശിവൻകുട്ടിയിൽനിന്ന് ഏറ്റുവാങ്ങുന്നു.

(കെ.ഐ.ഒ.പി.ആർ 3012 /2022)
 

date