Skip to main content

കാലാവസ്ഥാമാറ്റവും വികസനവും: അന്താരാഷ്ട്ര സമ്മേളനം മുഖ്യമന്ത്രി ഇന്ന് (ഡിസംബർ 07) ഉദ്ഘാടനം ചെയ്യും

 

കാലാവസ്ഥാമാറ്റവും വികസനവും എന്ന വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്റെ റീബിൽഡ് കേരള ഇനിഷ്യേറ്റീവും സംസ്ഥാന പരിസ്ഥിതി വകുപ്പും ലോകബാങ്കിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് (ഡിസംബർ 7) രാവിലെ 11.30ന് കോവളം ഹോട്ടൽ ലീലയിൽ നിർവഹിക്കും. ലോകബാങ്ക് ദക്ഷിണേഷ്യ റീജിയണൽ ഡയറക്ടർ ജോൺ എ റൂംഇന്റർനാഷണൽ സോളാർ അലയൻസ് ചീഫ് ഓഫ് ഓപ്പറേഷൻസ് ജോഷ്വ വൈക്‌ളിഫ്ഫ്രഞ്ച് വികസനബാങ്കായ എ.എഫ്.ഡി കൺട്രി ഡയറക്ടർ ബ്രൂണോ ബോസ്ലെഎം.വിൻസന്റ് എംഎൽഎചീഫ് സെക്രട്ടറി ഡോ. വി.പി.ജോയ്അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.വി.വേണുഅഡീഷണൽ ചീഫ് സെക്രട്ടറിയും റീബിൽഡ് കേരള സി.ഇ.ഒയുമായ ബിശ്വനാഥ് സിൻഹ തുടങ്ങിയവർ പങ്കെടുക്കും.

അന്താരാഷ്ട്ര ഏജൻസികളിൽ നിന്നുള്ള വിദഗ്ധർകേന്ദ്ര സർക്കാരിലെയും വിവിധ സംസ്ഥാന സർക്കാരുകളിലെയും മുതിർന്ന ഉദ്യോഗസ്ഥർയുവജനസന്നദ്ധസംഘടനാ പ്രതിനിധികൾ തുടങ്ങിയവർ കാലാവസ്ഥാമാറ്റവുമായി ബന്ധപ്പെട്ട അറിവുകളും അനുഭവങ്ങളും പങ്കുവയ്ക്കും. കാലാവസ്ഥാമാറ്റവുമായി ബന്ധപ്പെട്ട് കേരളത്തിന്റെ കർമപദ്ധതി ഉദ്ഘാടന ചടങ്ങിൽ പ്രകാശനം ചെയ്യും. ഫ്രഞ്ച് വികസന ബാങ്കായ എ.എഫ്.ഡി. കേരളത്തിന് അനുവദിക്കുന്ന 865.8 കോടിയുടെ വികസന വായ്പാ പദ്ധതി കരാറും ഒപ്പുവയ്ക്കും.

കാലാവസ്ഥാമാറ്റത്തിന്റെ സാഹചര്യത്തിൽ അന്താരാഷ്ട്ര ഫണ്ടിങ് ഏജൻസികളുടെ പങ്കും മാറുന്ന മുൻഗണനയുംഈജിപ്തിൽ നടന്ന ലോക കാലാവസ്ഥാസമ്മേളനം (COP27) തുടങ്ങിയ വിവിധ സെഷനുകളും ഉണ്ടാകും.  ഇന്ന് (ഡിസംബർ 7) വൈകിട്ട് 7.30ന് കോവളം താജ് ഗ്രീൻ കോവ് റിസോർട്ടിൽ നടക്കുന്ന സമ്മേളനത്തിൽ യുഎൻ പരിസ്ഥിതി പരിപാടിയുടെ ഇന്ത്യ ഗുഡ് വിൽ അംബാസഡർ ദിയ മിർസ പങ്കെടുക്കും. എട്ടിന് ജന കേന്ദ്രീകൃത കാലാവസ്ഥ സേവനംകാലാവസ്ഥ ദുരന്തങ്ങളെ അതിജീവിക്കുന്നതിനുള്ള ബഹുമുഖ പ്രവർത്തനപരിപാടിക്ലൈമറ്റ് സ്മാർട്ട് നിക്ഷേപം തുടങ്ങിയ സെഷനുകൾ നടക്കും.  വൈകിട്ട് 3.45ന് സമാപന സമ്മേളനം ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. നീതി ആയോഗ് സി.ഇ.ഒ. പരമേശ്വരൻ അയ്യർഡോ.വി.വേണുരാജശ്രീ റായിജോൺ എ.റൂംദീപക് സിങ് എന്നിവർ പങ്കെടുക്കും.

പി.എൻ.എക്സ്. 6000/2022

date