Skip to main content

ക്വട്ടേഷന്‍

മിഷന്‍ ഗ്രീന്‍ ശബരിമല 2022-23 ന്റെ ഭാഗമായി ഗ്രീന്‍ ഗാര്‍ഡ്‌സിന് താമസിക്കുന്നതിനായി പമ്പയില്‍ ചുറ്റുമറയും ടെന്റും കിടക്കകളും ഫാനുകളും താത്ക്കാലികമായി തയാറാക്കി 2023 ജനുവരി 20 വരെ പ്രവര്‍ത്തിപ്പിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മുദ്രവെച്ച കവറില്‍ സ്ഥാപനത്തിന്റെ ലെറ്റര്‍ ഹെഡില്‍ ഡിസംബര്‍ ഒന്‍പതിന് പകല്‍ മൂന്നിന് മുന്‍പായി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, ശുചിത്വമിഷന്‍, ഒന്നാംനില, കിടാരത്തില്‍ ക്രിസ് ടവര്‍, സ്റ്റേഡിയം ജംഗ്ഷന് സമീപം, പത്തനംതിട്ട എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം.  ഫോണ്‍:  8129557741, 0468 2322014.

date