Skip to main content

വയോരക്ഷ പദ്ധതി

സാമൂഹ്യ, സാമ്പത്തിക, ശാരീരികമായ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന സമൂഹത്തിലെ മുതിര്‍ന്ന പൗരന്മാര്‍ക്ക് അടിയന്തിര സാഹചര്യങ്ങളില്‍ സഹായമെത്തിക്കുക എന്ന ഉദ്ദേശത്തോടുകൂടി സാമൂഹ്യനീതി വകുപ്പ് മുഖേന വയോരക്ഷ എന്ന പദ്ധതി 2022-23 സാമ്പത്തിക വര്‍ഷം നടപ്പാക്കുന്നു. ബിപിഎല്‍ കുടുംബങ്ങളിലെ മുതിര്‍ന്ന പൗരന്മാര്‍ക്ക് അടിയന്തിര പ്രാഥമിക ശുശ്രൂഷ, ശസ്ത്രക്രിയ, ആംബുലന്‍സ് സേവനം, പുനരധിവാസം, ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുന്നതും അലഞ്ഞു തിരിഞ്ഞു കാണപ്പെടുന്നതും മുതിര്‍ന്ന പൗരന്മാരെയും സുരക്ഷിതമായ പുനരധിവാസ കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിനും, അത്യാവശ്യ ഉപകരണങ്ങള്‍ വാങ്ങല്‍, പ്രകൃതി ദുരന്തത്തിനിരയാകുന്നവര്‍ക്ക് അടിയന്തിര വൈദ്യസഹായം, ഭക്ഷണം എന്നിവ ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. വിശദ വിവരങ്ങള്‍ സാമൂഹ്യനീതി വകുപ്പിന്റെ വെബ് സൈറ്റില്‍ നിന്നും പത്തനംതിട്ട ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍ : 0468 2325168.        

date