Skip to main content

പൂര്‍വ വിദ്യാര്‍ഥി സംഗമം ഇംപ്രിന്റ്‌സ് 2022 സംഘടിപ്പിച്ചു

പത്തനംതിട്ട കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ ഡിഡിയു ജികെവൈ, യുവകേരളം  പദ്ധതികളുടെ ഭാഗമായി ജില്ലയ്ക്കകത്തും പുറത്തുമുള്ള പരിശീലന സ്ഥാപനങ്ങളില്‍ നിന്നും കോഴ്‌സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളുടെ പൂര്‍വ വിദ്യാര്‍ഥി സംഗമം ഇംപ്രിന്റ്‌സ് 2022 സംഘടിപ്പിച്ചു. അടൂരില്‍ നടന്ന പരിപാടി നിയമസഭ ഡെപ്യൂട്ടിസ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു.  

 

ചടങ്ങില്‍ കോഴ്‌സ് വിജയകരമായി  പൂര്‍ത്തിയാക്കി ജോലി കിട്ടിയവര്‍ക്ക് ഉപഹാര സമര്‍പ്പണവും ഡിഡിയു ജികെവൈ, യുവകേരളം പദ്ധതി മികച്ച രീതിയില്‍ നടപ്പാക്കുന്ന എട്ട് ബ്ലോക്കിലെയും ഒരുമികച്ച സി.ഡി.എസിന്  അനുമോദനവും ജില്ലയില്‍ പ്രവര്‍ത്തിച്ചുവരുന്ന പരിശീലന ഏജന്‍സികള്‍ക്ക് ഉപഹാരവും നല്‍കി. എസ്. ശ്രീനാഥ് പൂര്‍വ വിദ്യാര്‍ഥികളുമായി സംവാദിച്ചു. മികച്ച ജോലിയില്‍ പ്രവേശിച്ച വിദ്യാര്‍ഥികള്‍ അനുഭവം പങ്കുവച്ചു.

 

ധ്വനി ബാന്‍ഡ് നയിച്ച ഇന്‍സ്ട്രുമെന്റല്‍ മ്യൂസിക്‌ഷോയും അരങ്ങേറി. അടൂര്‍ നഗരസഭ ചെയര്‍മാന്‍ ഡി. സജി അധ്യക്ഷത വഹിച്ചു.  ജനപ്രതിനിധികള്‍, വിവിധ കമ്പനി പ്രതിനിധികള്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാര്‍, അക്കൗണ്ടന്റ്മാര്‍, കമ്മ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സണ്‍, ഉപജീവന ഉപസമിതി കണ്‍വീനര്‍മാര്‍, പൂര്‍വവിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date