Skip to main content

ഒറ്റത്തവണ പ്രമാണ പരിശോധന

പത്തനംതിട്ട ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ക്ലര്‍ക്ക്- ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ്-ക്ലര്‍ക്ക് (നേരിട്ടുളള നിയമനം- കാറ്റഗറി നമ്പര്‍. 103/2019) (തസ്തികമാറ്റം- കാറ്റഗറി നമ്പര്‍. 104/2019) തസ്തികകളുടെ 16/11/2022 തീയതിയില്‍ പ്രസിദ്ധീകരിച്ച 15/2022/ഡിഒഎച്ച്  ആന്റ്  16/2022/ഡിഒഎച്ച് നമ്പര്‍ സാധ്യതാപട്ടികകളില്‍ ഉള്‍പ്പെട്ട  ഉദ്യോഗാര്‍ഥികള്‍ക്കായുളള ഒറ്റത്തവണ പ്രമാണ പരിശോധന ഡിസംബര്‍ ഏഴ്, എട്ട്, ഒന്‍പത് തീയിതികളില്‍ പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസില്‍ നടത്തും.

 

ഇതു സംബന്ധിച്ച് ഉദ്യോഗാര്‍ഥികള്‍ക്ക് എസ്.എം.എസ്, പ്രൊഫൈല്‍ മെസേജ് എന്നിവ മുഖേന അറിയിപ്പ് നല്‍കിയിട്ടുണ്ട്.  ഉദ്യോഗാര്‍ഥികള്‍ തങ്ങളുടെ തിരിച്ചറിയല്‍ രേഖ, പ്രായം, വിദ്യാഭ്യാസ യോഗ്യത, സംവരണാനുകൂല്യം, വെയിറ്റേജ് എന്നിവ തെളിയിക്കുന്നതിനുളള രേഖകള്‍, തങ്ങളുടെ ഒടിആര്‍ പ്രൊഫൈലില്‍ അപ്‌ലോഡ് ചെയ്തിന്റെ അസല്‍  സഹിതം നിശ്ചിത തീയതിയിലും സമയത്തും വെരിഫിക്കേഷന് നേരിട്ട് ഹാജരാകണം. ഫോണ്‍ : 0468 -2222665.

date