Skip to main content

ഡിപ്ലോമ ഇന്‍ ബ്യൂട്ടി കെയര്‍ ആന്‍ഡ്  മാനേജ്‌മെന്റ്  പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജ് 2023  ജനുവരി സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ ബ്യൂട്ടി കെയര്‍ ആന്‍ഡ്  മാനേജ്‌മെന്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. വിദൂര വിദ്യാഭ്യാസ രീതിയില്‍ നടത്തപ്പെടുന്ന ഈ കോഴ്‌സിന് ആറുമാസം ആണ് കാലാവധി. സ്വയം പഠന സാമഗ്രികള്‍ പ്രാക്ടിക്കല്‍ ട്രെയിനിങ് എന്നിവ കോഴ്‌സില്‍ ചേരുന്നവര്‍ക്കു ലഭിക്കും. കോഴ്‌സ് വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്കു എന്‍എസ്ഡിസി, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ ഇവ സംയുക്തമായി നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ www. srccc.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. പത്തനംതിട്ടയില്‍ മല്ലപ്പള്ളിയില്‍ ആണ് പഠനകേന്ദ്രം. ഫോണ്‍ :  8547521277.

date