Skip to main content

യോഗ ഇന്‍സ്ട്രക്ടറുടെ ഒഴിവ്

കീഴ്‌വായ്പൂര്‍  ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ (ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്റര്‍) യോഗ ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് ആയുഷ് മിഷന്‍ മുഖേന കരാര്‍ അടിസ്ഥാനത്തില്‍ ഒരുവര്‍ഷത്തേക്ക് പ്രതിമാസം 8000 രൂപ നിരക്കില്‍ 50 വയസില്‍ താഴെയുളളവരെ നിയമിക്കുന്നു. അംഗീകൃത സര്‍വകലാശാലകള്‍ /ഗവണ്‍മെന്റ് നിന്നോ ഒരു വര്‍ഷത്തില്‍ കുറയാത്ത യോഗ പരിശീലന സര്‍ട്ടിഫിക്കറ്റോ അംഗീകൃത സര്‍വകലാശാലയില്‍ നിന്നുളള യോഗ പി.ജി സര്‍ട്ടിഫിക്കറ്റ്/ബിഎന്‍വൈഎസ്, എം എസ് സി (യോഗ), എം ഫില്‍ (യോഗ) സര്‍ട്ടിഫിക്കറ്റോ ഉളളവര്‍ക്ക് വെളളപേപ്പറില്‍ തയാറാക്കിയ ബയോഡേറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഡിസംബര്‍ 11 വരെ അപേക്ഷിക്കാം. വിലാസം : മെഡിക്കല്‍ ഓഫീസര്‍, ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറി, കീഴ്‌വായ്പൂര്‍ , പത്തനംതിട്ട, പിന്‍ 689 587, ഫോണ്‍ : 8547995094.

 

date