Skip to main content

ഇലന്തൂര്‍ ബ്ലോക്ക്പഞ്ചായത്ത് കേരളോത്സവം: ചെറുകോല്‍ ജേതാക്കള്‍

ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ബ്ലോക്ക് കേരളോത്സവത്തില്‍ ചെറുകോല്‍ ഗ്രാമപഞ്ചായത്ത് ഓവറോള്‍ കിരീടം നേടി.  15 കലാകായിക മത്സര ഇനങ്ങളില്‍ അഞ്ഞൂറോളം മത്സരാര്‍ഥികള്‍ പങ്കെടുത്തു.  കോഴഞ്ചേരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി.  അന്നമ്മയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു.

 

വിജയികള്‍ക്ക് ആറന്മുള സിഐ സി.കെ. മനോജ് സമ്മാനദാനം നിര്‍വഹിച്ചു. ചെറുകോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സാം പി തോമസ്, സാലി ലാലു പുന്നക്കാട്, സാറാമ്മ ഷാജന്‍, ശ്രീവിദ്യ, കെ.ആര്‍. അനീഷ, ജിജി ചെറിയാന്‍,  കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍ റോയി ഫിലിപ്പ്, ചെറുകോല്‍ ഗ്രാമപഞ്ചായത്ത് അംഗം ജോമോന്‍ ഫിലിപ്പ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി.പി. രാജേഷ്‌കുമാര്‍, ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ വി. മഞ്ജു, സെന്റ് തോമസ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ റൂബി ജോണ്‍ മാത്യു, തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

date