Skip to main content

ലോക മണ്ണ് ദിനം; ജില്ലാതല ഏകദിന ശില്പശാല സംഘടിപ്പിച്ചു

ലോക മണ്ണ് ദിനത്തിൽ മണ്ണ് പര്യവേക്ഷണ വകുപ്പ് സംഘടിപ്പിച്ച ജില്ലാതല ഏകദിന ശില്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. പെരുവയൽ ഗ്രാമപ്പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ. സുഹറാബി അധ്യക്ഷത വഹിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി മുഖ്യപ്രഭാഷണം നടത്തി. സിനിമാ പ്രവർത്തകൻ തേജസ് പെരുമണ്ണ മുഖാതിഥിയായി. 

 

പഞ്ചായത്തിലെ 50 കർഷകർക്കുള്ള സോയിൽ ഹെൽത്ത് കാർഡ് വിതരണം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് പാലാട്ട് നിർവ്വഹിച്ചു. കർഷകർക്കായി 'മണ്ണു സംരക്ഷണ മാർഗങ്ങൾ' എന്ന വിഷയത്തിൽ മണ്ണ് സംരക്ഷണ ഓഫീസർ സൗദ നാലകത്ത്, 'മണ്ണ് സാമ്പിൾ ശേഖരണവും വിളകളിലെ പോഷക അപര്യാപ്തത ലക്ഷണങ്ങളും പരിഹാര മാർഗ്ഗങ്ങളും' എന്ന വിഷയത്തിൽ മേഖലാ മണ്ണ് പരിശോധനാ കേന്ദ്രം റിസർച്ച് അസിസ്റ്റന്റ് ധന്യ ബാലഗോപാൽ എന്നിവർ സംസാരിച്ചു.

 

ലോക മണ്ണ് ദിനത്തോടനുബന്ധിച്ച് അവബോധം സൃഷ്ടിക്കുന്നതിന് വിദ്യാർത്ഥികൾക്കായി നടത്തിയ ക്വിസ്, ചിത്രരചന  

 മത്സരങ്ങളിൽ പങ്കെടുത്തവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. പരിപാടിയോട് അനുബന്ധിച്ച് സൗജന്യ മണ്ണ് പരിശോധനയ്ക്കായി സാമ്പിളുകൾ സ്വീകരിച്ചു.

 

ജില്ലാ പഞ്ചായത്ത് മെമ്പർ സുധ കമ്പളത്ത്, ബ്ലോക്ക് സ്‌ഥിരം സമിതി അധ്യക്ഷൻ അബൂബക്കർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി. പി മാധവൻ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ സുബിത തോട്ടാഞ്ചേരി, സീമ ഹരീഷ്, പഞ്ചായത്ത് മെമ്പർ അനിത പുനത്തിൽ, കൃഷി ഓഫീസർ ശ്രീജ, സോയിൽ സർവ്വേ അസിസ്റ്റന്റ് ഡയറക്ടർ എം മനോജ്, സോയിൽ സർവ്വേ ഓഫിസർ അഞ്ജലി കൃഷ്ണ, സീനിയർ കെമിസ്റ്റ് എം. രവി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

 

 

 

date