Skip to main content

പട്ടികജാതി സ്വാശ്രയ സംഘങ്ങള്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ ധനസഹായം

സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് സ്വാശ്രയ സംഘങ്ങള്‍ക്ക് ധനസഹായം അനുവദിക്കുന്ന പദ്ധതിയിലേക്ക് പട്ടികജാതി വികസന  വകുപ്പ്  അപേക്ഷ ക്ഷണിച്ചു. പദ്ധതി 2022-23 സാമ്പത്തിക വര്‍ഷത്തില്‍ നടപ്പിലാക്കുന്നതിന് കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും പ്രവര്‍ത്തന പരിചയമുള്ള പട്ടികജാതി വിഭാഗക്കാര്‍ അംഗങ്ങളായുള്ള സ്വാശ്രയ സംഘങ്ങള്‍ക്കും വനിതാ സ്വാശ്രയ സംഘങ്ങള്‍ക്കും അപേക്ഷിക്കാം. പ്രൊജക്ട് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ധനസഹായം അനുവദിക്കുന്നത്. പത്തോ അതില്‍ കൂടുതലോ പട്ടികജാതി സമുദായ അംഗങ്ങള്‍ ചേര്‍ന്ന് രൂപീകരിക്കുന്ന സ്വയംസഹായ സംഘങ്ങളുടെയോ അല്ലെങ്കില്‍ 80 ശതമാനമോ അതിനു മുകളിലോ പട്ടികജാതി വിഭാഗക്കാര്‍ അംഗങ്ങള്‍ ആയിട്ടുള്ള വനിതാ സ്വാശ്രയ സംഘങ്ങളുടെയോ പരമാവധി 15 ലക്ഷം രൂപ വരെ മുതല്‍ മുടക്കുള്ള അംഗീകരിക്കപ്പെടുന്ന പ്രൊജക്ടുകളെയായിരിക്കും പദ്ധതിയ്ക്കായി പരിഗണിക്കുന്നത്. അംഗീകരിക്കുന്ന പ്രൊജക്ടുകളുടെ 75 ശതമാനം തുക (പരമാവധി 10 ലക്ഷം രൂപ) രണ്ട് ഗഡുക്കളായി ബന്ധപ്പെട്ട സംഘങ്ങള്‍ക്ക് ബാങ്ക് അക്കൗണ്ടിലൂടെ അനുവദിച്ച് നല്‍കുന്നു. മുതല്‍ മുടക്കിന്റെ 25 ശതമാനം തുക ബാങ്ക് ലോണ്‍ മുഖേന സ്വരൂപിക്കും. അര്‍ഹരായ സ്വാശ്രയ സംഘങ്ങള്‍ അപേക്ഷ ഡിസംബര്‍ 31 നകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0483-2734901.

date