Skip to main content

മത്സര പരിശീലനത്തിന് അപേക്ഷിക്കാം

ന്യൂനപക്ഷ ക്ഷേമവകുപ്പിന് കീഴില്‍ ഈശ്വരമംഗലം കരിമ്പനയില്‍ പ്രവര്‍ത്തിക്കുന്ന യുവജന പരിശീലന കേന്ദ്രത്തില്‍ പി. എസ്.സി, യു.പി.എസ്.സി മത്സര പരീക്ഷകള്‍ക്കുള്ള സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഡിസംബര്‍ 20 വരെ അപേക്ഷ സമര്‍പ്പിക്കാം. പ്രവേശന പരീക്ഷ വഴിയാണ് തെരഞ്ഞെടുപ്പ്. ന്യൂനപക്ഷ വിഭാഗത്തില്‍പെട്ട പ്ലസ്ടു യോഗ്യതയുള്ള 18 വയസ് പൂര്‍ത്തിയായവര്‍ക്കാണ് അവസരം. അപേക്ഷകര്‍ രണ്ട് ഫോട്ടോ, വിദ്യാഭ്യാസ രേഖകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് എന്നിവയുടെ ഒറിജിനല്‍, ഒരു സെറ്റ് പകര്‍പ്പ് സഹിതം ഓഫീസില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാ ഫോം പരിശീലന കേന്ദ്രം ഓഫീസില്‍ ലഭിക്കും. ഫോണ്‍- 9072045179, 9633757286, 9497115065,9946175811.
 

date