Skip to main content

ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു

 

 

 2023 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയാകുന്നവരെ ഉള്‍പ്പെടുത്തി കൊണ്ടുള്ള 2023 ലെ പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിനോടനുബന്ധിച്ച് ജില്ലാ തലത്തില്‍ ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. ഇലക്ടറല്‍ ലിറ്ററസി ക്ലബ് കോര്‍ഡിനേറ്റര്‍മാര്‍ക്കും 

ജില്ലാ തല എന്‍.എസ്. എസ് കോര്‍ഡിനേറ്റര്‍മാര്‍ക്കും താലൂക്ക് തല മാസ്റ്റര്‍ ട്രൈനര്‍മാര്‍ക്കുമായിയാണ് പരിശീലനം. ജില്ലാ കലക്ടര്‍ വി. ആര്‍. പ്രേംകുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രത്യേക സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കലിനോടനുബന്ധിച്ച് ഈ മാസം ഏഴ്, എട്ട് തീയതികളില്‍ ജില്ലയിലെ എല്ലാ ഹയര്‍സെക്കന്ററി, കോളജുകളിൽ 18 വയസ്സ് പൂര്‍ത്തിയായ യോഗ്യതയുള്ളവരെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനും ആധാര്‍ വോട്ടര്‍പട്ടികയുമായി ബന്ധിപ്പിക്കുന്നതിനും പ്രത്യേകം ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

 

തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടര്‍, എ. രാധ. അധ്യക്ഷയായി. ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം ഹെഡ് ക്ലാര്‍ക്ക് ടി. പി. സജീഷ്, എല്‍. എ എയര്‍പോര്‍ട്ട് സ്പെഷ്യല്‍ തഹസില്‍ദാറും ജില്ലാ നോഡല്‍ ഓഫീസറുമായ എ. വേണുഗോപാലന്‍ എന്നിവർ സംസാരിച്ചു. ജില്ലാ മാസ്റ്റര്‍ ട്രൈനര്‍മാരായ പി.കെ. സുരേഷ്, ശ്രീ. വി.ബി. ബിനു എന്നിവര്‍ ക്ലാസ് എടുത്തു.

 

date