Skip to main content

ഡെപ്യൂട്ടേഷൻ നിയമനം

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ ആലപ്പുഴകോട്ടയംഎറണാകുളംതൃശ്ശൂർമലപ്പുറംകോഴിക്കോട്കണ്ണൂർകാസർഗോഡ് ജില്ലകളിൽ ഒഴിവുള്ള ഫിഷറീസ് ഓഫീസർ തസ്തികകളിലും തൃശ്ശൂർ ജില്ലയിൽ ഒഴിവുള്ള അസിസ്റ്റന്റ് തസ്തികകളിലും ഡെപ്യൂട്ടേഷൻ നിയമനം നടത്തും. സംസ്ഥാനസർക്കാർ/അർധസർക്കാർ സർവ്വീസിൽ ക്ലാർക്ക് തസ്തികയിലോസമാന തസ്തികകളിലോ ജോലി ചെയ്യുന്നവർക്ക് വകുപ്പ് മേധാവി മുഖേന അപേക്ഷിക്കാം.

അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദമാണ് യോഗ്യത. കംപ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം. 2013 ഏപ്രിൽ 1ന് ശേഷം സർവ്വീസിൽ പ്രവേശിച്ചവർക്ക് മുൻഗണന.

താത്പര്യമുള്ളവർ ബയോഡേറ്റ144 കെ.എസ്.ആർ പാർട്ട് 1 സ്റ്റേറ്റ്‌മെന്റ്, സമ്മതപത്രംമേലധികാരി സാക്ഷ്യപ്പെടുത്തി നൽകിയ എൻ.ഒ.സി എന്നിവ സഹിതം അപേക്ഷ (മൂന്ന്  സെറ്റ്) കമ്മീഷണർകേരള മത്സത്തൊഴിലാളി ക്ഷേമനിധി ബോർഡ്പൂങ്കുന്നം - 680002 എന്ന മേൽ വിലാസത്തിൽ ഡിസംബർ 31 നകം നൽകണം. വിശദവിവരങ്ങൾക്ക്: 0487-23830530487 2383088.

പി.എൻ.എക്സ്. 6016/2022

date