Skip to main content

ചിറ്റൂര്‍ ബ്ലോക്ക് തല ഹരിതകര്‍മ്മ സേന സംഗമം നടന്നു വടകരപ്പതി ഗ്രാമപഞ്ചായത്തില്‍ മികച്ച ഹരിതകര്‍മ്മ സേന

ചിറ്റൂര്‍ ബ്ലോക്ക് തല ഹരിതകര്‍മ്മ സേന സംഗമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി. മുരുകദാസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ഏഴ് പഞ്ചായത്തുകളില്‍ നിന്ന് മികച്ച ഹരിതകര്‍മ്മ സേനയായി വടകരപ്പതി പഞ്ചായത്ത് സേനാംഗങ്ങളെയും പെരുമാട്ടി ഗ്രാമപഞ്ചായത്തിലെ സേനാംഗങ്ങളെ രണ്ടാം സ്ഥാനക്കാരായും തെരഞ്ഞെടുത്തു. വിജയികള്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ക്യാഷ് അവാര്‍ഡും ട്രോഫിയും നല്‍കി. തുടര്‍ന്ന് ഹരിതകര്‍മ്മ സേനാംഗങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍, മാലിന്യ സംസ്‌കരണം മെച്ചപ്പെടുത്താനാവശ്യമായ പരിശീലനം നല്‍കുന്നതിന്റെ ചര്‍ച്ച, സേനാംഗങ്ങളുടെ കലാപരിപാടികള്‍ എന്നിവ നടന്നു.
ബ്ലോക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മണികുമാര്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഷക്കീല, പഞ്ചായത്ത് അംഗങ്ങളായ മിനി മുരളി, മാധുരി പദ്മനാഭന്‍, എം. പത്മിനി, നല്ലേപ്പിള്ളി, പൊല്‍പ്പുള്ളി, വടകരപ്പതി, പെരുമാട്ടി, എലപ്പുള്ളി, എരുത്തേമ്പതി പഞ്ചായത്ത് പ്രസിഡന്റുമാരായ എസ്. അനീഷ, പി. ബാലഗംഗാധരന്‍, ജോസി ബ്രിട്ടോ, റിഷാ പ്രേംകുമാര്‍, രേവതി ബാബു, എസ്. പ്രിയദര്‍ശനി, ജി.ഇ.ഒ പ്രമോദ്, ബ്ലോക്ക്-ഗ്രാമപഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

date