Skip to main content

ന്യൂനമർദം: ഡിസംബർ 10,11 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത

ഡിസംബർ 10, 11 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അതി തീവ്ര ന്യുന മർദ്ദം  നിലവിൽ തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ  സ്ഥിതി ചെയ്യുന്നു. പടിഞ്ഞാറു - വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന അതിതീവ്ര ന്യുന മർദ്ദം ഇന്ന് ( ഡിസംബർ 7) വൈകുന്നേരത്തോടെ  ചുഴലിക്കാറ്റായി മാറി നാളെ രാവിലെയോടെ  തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ  തമിഴ്നാട് - പുതുച്ചേരി - തെക്കൻ ആന്ധ്രാ പ്രദേശ് തീരത്തിനു സമീപം  എത്തിച്ചേരാൻ സാധ്യത. തുടർന്നുള്ള 48 മണിക്കൂറിൽ പടിഞ്ഞാറു - വടക്ക് പടിഞ്ഞാറു ദിശയിൽ  വടക്കൻ തമിഴ്നാട് -പുതുച്ചേരി & തെക്കൻ ആന്ധ്രാ തീരത്തേക്ക് സഞ്ചരിക്കാൻ സാധ്യത. ഇതിന്റെ സ്വാധീനഫലമായി  ആണ് വ്യാപക മഴ പ്രതീക്ഷിക്കുന്നത്.

date