Skip to main content

സൗജന്യ പിഎസ്‌സി പരിശീലനം

ന്യൂനപക്ഷ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ആറുമാസ സൗജന്യ പി എസ് സി പരിശീലനത്തിലേക്ക് അപേക്ഷിക്കാം. ജനുവരി 3 മുതല്‍ ആരംഭിക്കുന്ന കോഴ്‌സില്‍ റെഗുലര്‍, ഹോളിഡേ ബാച്ചുകളിലായിട്ടാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ, ജൈന, പാഴ്സി, സിഖ് എന്നീ വിഭാഗങ്ങള്‍ക്ക് സീറ്റുകള്‍ പരിമിതം.

 

എസ്എസ്എല്‍സി ബുക്കിന്റെ പകര്‍പ്പും ഫോട്ടോയും സഹിതം പ്രിന്‍സിപ്പാള്‍ കോച്ചിംഗ് സെന്റര്‍ മൈനോറിറ്റി യൂത്ത് തൈക്കാവ് സ്‌കൂള്‍ കോമ്പൗണ്ട് പത്തനംതിട്ട എന്ന വിലാസത്തില്‍ അപേക്ഷിക്കണം. അപേക്ഷ ഫോറം ഓഫീസില്‍ നിന്നും ലഭിക്കും.അവസാന തീയതി ഡിസംബര്‍ 20. വെബ്‌സൈറ്റ്: www.minoritywelfare.kerala.gov.in ഫോണ്‍: 0468 2 329 521, 9961 602 993, 8281 165 072
   

date