Skip to main content

യോഗ ഇന്‍സ്ട്രക്ടര്‍ നിയമനം

ആലപ്പുഴ: അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്തിലെ സര്‍ക്കാര്‍ ഹോമിയോപ്പതി ഡിസ്പെന്‍സറിയില്‍ ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നെസ്സ് സെന്ററിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ യോഗ ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നുമുള്ള പി.ജി. ഡിപ്ലോമ/ ബി.എന്‍.വൈ.എസ്/എം.എസ്സി. (യോഗ)/ എം.ഫില്‍ (യോഗ)/ കുറഞ്ഞത് ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള അംഗീകൃത സര്‍ടിഫിക്കറ്റ് തുടങ്ങി ഏതെങ്കെിലും യോഗ്യതയുള്ളവര്‍ക്കാണ് അവസരം. പ്രായപരിധി 50 വയസ്സ്.

താത്പര്യമുള്ളവര്‍ യോഗ്യത, തിരിച്ചറിയല്‍ രേഖ എന്നിവയുടെ അസലും പകര്‍പ്പും സഹിതം ഡിസംബര്‍ 12-ന് രാവിലെ 10 മണിക്ക് അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 0477 2960020

date