Skip to main content

യോഗ ഇന്‍സ്ട്രക്ടര്‍ നിയമനം

ആലപ്പുഴ: പെരുമ്പളം ഗ്രാമപഞ്ചായത്തിലെ സര്‍ക്കാര്‍ ഹോമിയോപ്പതി ഡിസ്പെന്‍സറിയില്‍ ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നെസ്സ് സെന്ററിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ യോഗ ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നുമുള്ള പി.ജി. ഡിപ്ലോമ/ ബി.എന്‍.വൈ.എസ്/എം.എസ്സി. (യോഗ)/ എം.ഫില്‍ (യോഗ)/ കുറഞ്ഞത് ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള അംഗീകൃത സര്‍ടിഫിക്കറ്റ്, ഒരു വര്‍ഷത്തെ ദൈര്‍ഘ്യമുള്ള ഡിപ്ലോമ ഇന്‍ യോഗ ടീച്ചര്‍ ട്രെയിനിങ് കോഴ്സ് (ഡി.വൈ.റ്റി്) തുടങ്ങി ഏതെങ്കെിലും യോഗ്യതയുള്ളവര്‍ക്കാണ് അവസരം. പ്രായപരിധി 50 വയസ്സ്.

താത്പര്യമുള്ളവര്‍ യോഗ്യത, തിരിച്ചറിയല്‍ രേഖ എന്നിവയുടെ അസലും പകര്‍പ്പും സഹിതം ഡിസംബര്‍ 12-ന് രാവിലെ 10.30-ന് പെരുമ്പളം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 8281925537.

date