Skip to main content

മണ്ണറിവ് പ്രദര്‍ശനവും ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു

ആലപ്പുഴ: ലോകമണ്ണ് ദിനാഘോഷങ്ങളുടെ ഭാഗമായി മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പിന്റെയും നെഹ്റു യുവ കേന്ദ്രയുടേയും സംയുക്താഭിമുഖ്യത്തില്‍ ആലപ്പുഴ യു.ഐ.ടി. കോളേജിലെ വിദ്യാര്‍ഥികള്‍ക്കായി മണ്ണറിവ് പ്രദര്‍ശനവും ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു.

സോയില്‍ സര്‍വേ, മേഖല മണ്ണ് പരിശോധന ലബോറട്ടറിയിലെ സീനിയര്‍ കെമിസ്റ്റ് എന്‍.വി. ശ്രീകല മണ്ണ് ദിന സന്ദേശം നല്‍കി. റിസര്‍ച്ച് അസിസ്റ്റന്റ് മെറ്റില്‍ഡ ജി. കോസ്റ്റ മണ്ണ് മൊബൈല്‍ ആപ്ലിക്കേഷന്‍ പരിചയപ്പെടുത്തി. യു.ഐ.ടി. പ്രിന്‍സിപ്പാള്‍ ഡോ.ടി.ആര്‍. അനില്‍കുമാര്‍, നെഹ്റു യുവ കേന്ദ്ര യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ വിവേക്, നാദിര്‍ഷ, എന്‍.എസ്.എസ്. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ആര്‍. റോഷ്നി എന്നിവര്‍ സംസാരിച്ചു.

date