Skip to main content

തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നത്തിന് ധനസഹായം

ആലപ്പുഴ: 2022-23 സാമ്പത്തിക വര്‍ഷം സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി പത്തോ അതില്‍ കുടുതലോ പട്ടികജാതി സമുദായങ്ങള്‍ ചേര്‍ന്ന് രൂപീകരിക്കുന്ന സ്വയം സഹായ സംഘങ്ങള്‍ക്കും 80 ശതമാനമോ അതിന് മുകളിലോ പട്ടികജാതി വിഭാഗക്കാര്‍ അംഗങ്ങളായിട്ടുള്ള വനിത സ്വാശ്രയ സംഘങ്ങള്‍ക്കും സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ധനസഹായം നല്‍കുന്നു.

പരമാവധി 15 ലക്ഷം രൂപവരെ മുതല്‍ മുടക്കുള്ള പദ്ധതികളായിരിക്കും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തുക. അംഗീകരിക്കുന്ന പദ്ധതികളുടെ 75 ശതമാനം തുകയാണ് (പരമാവധി 10 ലക്ഷം രൂപ) നല്‍കുക. കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള സ്വാശ്രയ സംഘങ്ങളുടെ പദ്ധതികള്‍  മാത്രമേ പരിഗണിക്കൂ. അപേക്ഷകള്‍ ഡിസംബര്‍ 28-നകം ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ക്ക് നല്‍കണം. ഫോണ്‍: 0477-2252548

date