Skip to main content

ഡെപ്യൂട്ടേഷൻ നിയമനം: അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: സംസ്ഥാന മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ വിവിധ ജില്ലകളില്‍ ഒഴിവുളള ഫിഷറീസ് ഓഫീസര്‍ തസ്തികകളിലേക്കും തൃശ്ശൂര്‍ ജില്ലയില്‍ ഒഴിവുളള അസിസ്റ്റന്റ് തസ്തികകളിലേക്കും ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍ സര്‍വ്വീസില്‍ ക്ലാര്‍ക് തസ്തികയിലോ സമാന തസ്തികകളിലോ ജോലി ചെയ്യുന്നവരില്‍ നിന്നും വകുപ്പ് മേധാവി മുഖേനയാണ്  അപേക്ഷ ക്ഷണിച്ചത്.

ഏതെങ്കിലും അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുളള ബിരുദവും കംപ്യൂട്ടര്‍ പരിജ്ഞാനവുമുള്ളവര്‍ക്കാണ് അവസരം. 2013 ഏപ്രില്‍ ഒന്നിന് ശേഷം സര്‍വ്വീസില്‍ പ്രവേശിച്ചവര്‍ക്ക് മുന്‍ഗണന. താത്പര്യമുളളവര്‍ ബയോഡാറ്റ, കെ.എസ്.ആര്‍. സ്റ്റേറ്റ്മെന്റ്, സമ്മതപത്രം, മേലധികാരി സാക്ഷ്യപ്പെടുത്തിയ എന്‍.ഒ.സി. എന്നിവ സഹിതമുള്ള അപേക്ഷ കമ്മീഷണര്‍, സംസ്ഥാന മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, പൂങ്കുന്നം- 680002 എന്ന വിലാസത്തില്‍ ഡിസംബര്‍ 31-നകം നല്‍കണം.

date