Skip to main content

ഭക്ഷ്യ സുരക്ഷ രജിസ്‌ട്രേഷന്‍ മേള

ആലപ്പുഴ: ജില്ല ഭക്ഷ്യ സുരക്ഷ വകുപ്പ് മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പരിധിയിലെ എല്ലാവിധ ഭക്ഷ്യ ഉത്പാദന, സംഭരണ, വില്‍പ്പന, വിതരണ സ്ഥാപങ്ങള്‍ക്കും വേണ്ടി ഭക്ഷ്യ സുരക്ഷ ലൈസന്‍സ്/ രജിസ്‌ട്രേഷന്‍ മേള നടത്തുന്നു. ഡിസംബര്‍ എട്ടിന് ഉച്ചകഴിഞ്ഞ് 2 മണി മുതല്‍ 5 മണി വരെയും ഒമ്പതിന് രാവിലെ 11 മുതല്‍ 2 മണി വരെയും മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് ഹാളിലാണ് മേള.

ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ബേക്കറി, ബോര്‍മ, ചായക്കട, തട്ടുകട, കാന്റീന്‍, വീട്ടിലൂണ് നടത്തുന്നവര്‍, കാറ്ററിംഗ് സ്ഥാപനങ്ങള്‍, പാചക തൊഴിലാളികള്‍, മെസ്സുകള്‍, പീലിംഗ് ഷെഡുകള്‍, വഴിയോര പഴം, പച്ചക്കറി, മത്സ്യ കച്ചവടക്കാര്‍, വിതരണ വാഹനങ്ങള്‍, അങ്കണവാടികള്‍, ഹോസ്റ്റലുകള്‍, ഹോം സ്റ്റേകള്‍, ഓയില്‍ -പൊടി മില്ലുകള്‍, ചെടുകിട വന്‍കിട ഭക്ഷണ നിര്‍ മാണ/വിതരണ യൂണിറ്റുകള്‍, പലഹാര- അച്ചാര്‍ നിര്‍മാണ യൂണിറ്റുകള്‍, ബേക്കിംഗ് യൂണിറ്റ്, എല്ലാത്തരം വഴിയോര ഭക്ഷണ വിപണന തട്ടുകള്‍, ചിക്കന്‍ സ്റ്റാളുകള്‍, പാല്‍, പാൽ ഉത്പന്ന സംഭരണ, വിതരണം, വിപണന യൂണിറ്റുകള്‍, പലചരക്ക് കടകള്‍, പച്ചക്കറി/പഴം  കടകള്‍, കള്ള് ഷാപ്പുകള്‍, ബാറുകള്‍, കുപ്പി- ക്യാന്‍ വെള്ളം നിര്‍മാതാക്കള്‍, വിതരണം ചെയ്യുന്നവര്‍, ആരാധനാലയങ്ങള്‍ മുതലായവരും മുതലായവരും ഭക്ഷ്യ സുരക്ഷ ലൈസണ്‍സ്/ രജിസ്‌ട്രേഷന്‍ എടുക്കണം. ലൈസൻസ്/ രജിസ്‌ട്രേഷന്‍ എടുക്കാത്ത പക്ഷം നിയമ നടപടികള്‍ നേരിടണം. ഫോണ്‍: 8943346536.

date