Skip to main content

വയറിളക്കരോഗ നിയന്ത്രണ പക്ഷാചരണം

ആലപ്പുഴ: വയറിളക്കരോഗ നിയന്ത്രണ പക്ഷാചരണത്തിന്റെ (ഐ.ഡി.സി.എഫ്.) ജില്ലാതല ഉദ്ഘാടനം വനിത ശിശു ആശുപത്രിയില്‍ ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ എം.വി. പ്രിയ നിര്‍വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ.കെ.കെ. ദീപ്തി അധ്യക്ഷത വഹിച്ചു. ഒ.ആര്‍.എസിന്റെ പ്രാധാന്യം പങ്കിടുന്ന പോസ്റ്റര്‍ ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. ജമുന വര്‍ഗീസും എം.വി. പ്രിയും ചേര്‍ന്ന് നിര്‍വഹിച്ചു. 

അങ്കണവാടി ജീവനക്കാര്‍, അമ്മമാര്‍ എന്നിവര്‍ക്കായി ജില്ല ആര്‍.സി.എച്ച്. ഓഫീസര്‍ ഡോ.ഫ്രഷി തോമസ്, ജില്ല പബ്ലിക് ഹെല്‍ത്ത് നഴ്സ് ലീന, മാസ് മീഡിയ ഓഫീസര്‍ എസ്.വി. അരുണ്‍ ലാല്‍ തുടങ്ങിയവര്‍ ക്ലാസെടുത്തു.
 

date