Skip to main content

സൗജന്യ കോഴി വിതരണത്തിന് തുടക്കം

 

അഴീക്കോട് പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതി പ്രകാരം സൗജന്യ മുട്ടക്കോഴി വിതരണ പദ്ധതി വെറ്ററിനറി ആശുപത്രിയിൽ പ്രസിഡണ്ട് കെ അജീഷ് ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു. ഡോ. വി പ്രശാന്ത്, പി കെ ഗിരിജ, ജയൻ കാണി എന്നിവർ സംബന്ധിച്ചു. മുണ്ടയാട് കോഴിവളർത്തു കേന്ദ്രത്തിൽ ഉൽപാദിപ്പിച്ച കോഴിക്കുഞ്ഞുങ്ങളെയാണ് വിതരണം ചെയ്തത്. പ്രതിരോധ കുത്തിവെപ്പ് നൽകിയ 10 വീതം കോഴിക്കുഞ്ഞുങ്ങളെ ആദ്യഘട്ടത്തിൽ 145 പേർക്കാണ് നൽകിയത്.

 

date