Skip to main content

ഏലൂര്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ ഫുഡ് ഫെസ്റ്റ് 

 

ഏലൂര്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ സഹപാഠിക്കൊരു കൈത്താങ്ങായി ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. ഏലൂര്‍ നഗരസഭ ചെയര്‍മാന്‍ എ. ഡി  സുജില്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

സാഹിത്യകാരന്‍ ശ്രീമന്‍ നാരായണ്‍ ആദ്യ വില്‍പ്പന നടത്തുകയും ആലുവ ഉപജില്ല എച്ച് എം ഫോറം സെക്രട്ടറി കെ. എല്‍ പ്ലാസിഡ് ഏറ്റുവാങ്ങുകയും ചെയ്തു. വിദ്യാഭ്യാസസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി. ബി രാജേഷ് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ ലീല ബാബു, ഹെഡ്മാസ്റ്റര്‍ സിബി അഗസ്റ്റിന്‍,  സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, കൗണ്‍സിലര്‍മാര്‍, മാതാപിതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.

date