Skip to main content

കരാര്‍ നിയമനം

 

എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴില്‍ അനസ്തേഷ്യോളജി, ഗൈനക്കോളജി എന്നീ വിഭാഗങ്ങളില്‍ സീനിയര്‍ റസിഡന്‍റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍  താൽക്കാലിക  നിയമനം നടത്തുന്നു. സീനിയര്‍ റസിഡന്‍റ് അനസ്തേഷ്യാ യോഗ്യത എം.ബി.ബി.എസ്, എംഡി/ഡി.എന്‍ബി ഇന്‍ കൺസേണ്ട് ഡിസിപ്ലിന്‍/ടി.സി രജിസ്ട്രേഷന്‍. സീനിയര്‍ റസിഡന്‍റ് ഒ ആന്‍റ് ജി  യോഗ്യത എം.ബി.ബി.എസ്,  എം.എസ് (ഒ ആന്‍റ് ജി), ഡി.ജി.ഒ, ഡി.എന്‍.ബി ഇന്‍ കൺസേണ്ട് ഡിസിപ്ലിന്‍/ടി.സി രജിസ്ട്രേഷന്‍. പ്രായപരിധി 25-45, വേതനം 70,000 രൂപ.  ആറു മാസ കാലയളവിലേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുളളവര്‍, വയസ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകൾ സഹിതം ഡിസംബര്‍ 14 ന് എറണാകുളം മെഡിക്കല്‍ സൂപ്രണ്ടിന്‍റെ കാര്യാലയത്തില്‍ രാവിലെ 10.30 ന് വാക്-ഇന്‍-ഇന്‍റര്‍വ്യൂവിന് പങ്കെടുക്കണം. അന്നേദിവസം രാവിലെ ഒമ്പതു മുതല്‍ 10 വരെയായിരിക്കും രജിസ്ട്രേഷന്‍. സര്‍ക്കാര്‍/പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മുന്‍ഗണന.

date