Skip to main content

ബേക്കറി ഉൽപ്പന്ന നിർമാണത്തിൽ സംരംഭകത്വ വർക്ക് ഷോപ്പ്

 

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലമെന്റ് വ്യവസായ വാണിജ്യ വകുപ്പ് സംരംഭം ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കായി അഞ്ച് ദിവസത്തെ ബേക്കറി ഉൽപ്പന്ന നിർമാണത്തിൽ സംരംഭകത്വ വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു.  ഡിസംബർ 20 മുതൽ 24 വരെ  കളമശ്ശേരി കീഡ് ക്യാമ്പസിലാണ് പരിശീലനം. ഫുഡ് സേഫ്റ്റി ട്രെയിനിങ് ആൻഡ് സർട്ടിഫിക്കറ്റ് ലഭിക്കുന്ന പരിശീലനത്തിൽ വിദഗ്ധർ നയിക്കുന്ന ബേക്കറി ഉൽപ്പന്ന നിർമ്മാണത്തിന്റെ തിയറി ക്ലാസും പ്രായോഗിക പരിശീലനവും, വിവിധ സർക്കാർ പദ്ധതികളും, ബാങ്കിൽ നിന്ന് ലഭിക്കുന്ന സഹായങ്ങളും മേഖലയിൽ വിജയിച്ച സംരംഭകനുമായുള്ള ചർച്ച തുടങ്ങിയ ക്ലാസ്സുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. കോഴ്സ് ഫീ, സർട്ടിഫിക്കേഷൻ, ഭക്ഷണം, ജിഎസ്ടി ഉൾപ്പെടെ 1,800 രൂപയാണ് ഫീസ്. തിരഞ്ഞെടുക്കപ്പെടുന്നവർ മാത്രം ഫീസ് അടച്ചാൽ മതി. താത്പര്യമുള്ളവർ കീഡിന്റെ വെബ്സൈറ്റ് ആയ www.kied-info-ൽ ഓൺലൈനായി ഡിസംബർ 14നകം അപേക്ഷ സമർപ്പിക്കണം. തിരഞ്ഞെടുത്ത 35 പേർക്ക് പരിശീലനത്തിൽ പങ്കെടുക്കാം. ഫോൺ: 0484 2532890/2550322.

date