Skip to main content

അറിയിപ്പുകള്‍

അപേക്ഷ ക്ഷണിച്ചു

 

പ്രധാനമന്ത്രി മത്സ്യ സമ്പാദയോജന 2022-23 ലെ വിവിധ ഘടക പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജല കുള നിര്‍മ്മാണം, പിന്നാമ്പുറ അലങ്കാര മത്സ്യകൃഷി, മീഡിയം സ്‌കെയില്‍ അലങ്കാര മത്സ്യകൃഷി, ബയോ ഫ്ലോക്ക്, മോട്ടോര്‍ സൈക്കിളും ഐസ് ബോക്‌സും, ത്രീവീലറും ഐസ് ബോക്‌സും, പരമ്പരാഗത മത്സ്യതൊഴിലാളികള്‍ക്ക് വള്ളവും വലയും തുടങ്ങിയ പദ്ധതികളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷകള്‍ ഡിസംബർ 17-ന് വെെകീട്ട് അഞ്ച് മണിക്കകം വെസ്റ്റ്ഹിൽ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495-2381430

 

 

 

 

ഹിന്ദി അധ്യാപക കോഴ്‌സിന് സീറ്റൊഴിവ്

 

കേരള സര്‍ക്കാരിന്റെ ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ അധ്യാപക കോഴ്‌സിന് അടൂര്‍ സെന്ററില്‍ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ

ക്ഷണിച്ചു. പി.എസ്.സി അംഗീകരിച്ച കോഴ്‌സിന് 50 ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയുള്ള പ്ലസ് ടൂ പാസായവര്‍ക്ക് അപേക്ഷിക്കാം. ഹിന്ദി ബി.എ, എം.എ എന്നിവയും പരിഗണിക്കും.17 നും 35 നുമിടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധിയില്‍ പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ച് വര്‍ഷവും മറ്റു പിന്നോക്കക്കാര്‍ക്ക് മൂന്ന് വര്‍ഷവും ഇളവ് അനുവദിക്കും. അപേക്ഷകൾ ഡിസംബര്‍ 12 നകം പ്രിന്‍സിപ്പൽ, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍, പത്തനംതിട്ട എന്ന വിലാസത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 04734296496,

8547126028.

 

 

 

 

നിർമ്മാണ തൊഴിലാളി പെൻഷൻ: ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം

 

കേരള നിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോര്‍ഡില്‍ നിന്നും വിവിധ പെന്‍ഷനുകള്‍ (മെമ്പര്‍ പെന്‍ഷന്‍, ഫാമിലി പെന്‍ഷന്‍, അവശതാ പെന്‍ഷന്‍, സാന്ത്വന പെന്‍ഷന്‍) ലഭിച്ചുകൊണ്ടിരിക്കുന്നവര്‍ 2023 ജനുവരി മാസം മുതല്‍ പെന്‍ഷന്‍ വിതരണത്തിന് നടപടി സ്വീകരിക്കുന്നതിലേക്കായി ഗസറ്റഡ് ഓഫീസറോ, മെഡിക്കല്‍ ഓഫീസറോ സാക്ഷ്യപ്പെടുത്തിയ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഡിസംബര്‍ 31 നകം ജില്ലാ ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2365553.

 

 

 

date