Skip to main content

ബേപ്പൂർ വാട്ടർ ഫെസ്റ്റ് : പ്രചരണത്തിനായി നാളെ (ഡിസംബർ 9) വിവിധ പരിപാടികൾ

ഡിസംബർ 24 മുതൽ 28 വരെ നടക്കുന്ന 

ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ പ്രചരണാർത്ഥം കോളേജ് വിദ്യാർത്ഥികൾക്കായി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. ഫെയ്സ് ആർട്ട്, സ്റ്റോൺ ആർട്ട്, മെഹന്തി തുടങ്ങിയവയാണ് നടത്തുന്നത്. ബേപ്പൂർ പുലിമുട്ടിൽ നാളെ (ഡിസംബർ 9 ) വൈകീട്ട് മൂന്ന് മണിക്കാണ് പരിപാടി.

 

ചടങ്ങിൽ കൗൺസിലർമാരായ കെ രാജീവ്, ടി. രജനി, ഗിരിജ ടീച്ചർ, ബേപ്പൂർ വാട്ടർഫെസ്റ്റിന്റെ സംഘാടക സമിതി ഭാരവാഹികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. വിനോദ സഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ഡിടിപിസിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

 

 

 

 

date