Skip to main content
ഏഴിക്കര ഗ്രാമപഞ്ചായത്തും ഐ.സി.ഡി.എസും സംയുക്തമായി സംഘടിപ്പിച്ച ഭിന്നശേഷി കലാമേള 'സൂര്യോത്സവം'  വിനോദ് കെടാമംഗലം ഉദ്ഘാടനം ചെയ്യുന്നു.

ഭിന്നശേഷിക്കാര്‍ക്കായി ഏഴിക്കരയില്‍ 'സൂര്യോത്സവം'

 

ഏഴിക്കര ഗ്രാമപഞ്ചായത്തും ഐ.സി.ഡി.എസും സംയുക്തമായി ഭിന്നശേഷി കലാമേള - 'സൂര്യോത്സവം' സംഘടിപ്പിച്ചു. മിമിക്രി കലാകാരനും നടനുമായ വിനോദ് കെടാമംഗലം കലാമേള ഉദ്ഘാടനം ചെയ്തു. ഏഴിക്കര ഗ്രാമപഞ്ചായത്ത് പരിധിയിലുളള ഭിന്നശേഷിക്കാരായവരുടെ കലാകായിക മത്സരങ്ങളാണ് നടന്നത്. 

ഓട്ട മത്സരം, ലോംഗ് ജംപ്, ചിത്ര രചന, ലളിത ഗാനം, സിനിമാ ഗാനം, നാടന്‍ പാട്ട്, ഫാന്‍സി ഡ്രസ്സ്, ഫോക് ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്, മിമിക്രി തുടങ്ങിയ മത്സരങ്ങള്‍ അരങ്ങേറി. മത്സരങ്ങളില്‍ വിജയികളായവര്‍ക്കും പങ്കെടുത്തവര്‍ക്കും പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. വിന്‍സെന്റ് സമ്മാനദാനം നിര്‍വ്വഹിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. പത്മകുമാരിയുടെ അധ്യക്ഷതയില്‍ നടത്തിയ കലാമേളയില്‍ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം.എസ് രതീഷ്, പി.കെ. ശിവാനന്ദന്‍, രമാദേവി ഉണ്ണികൃഷ്ണന്‍, ബ്ലോക്ക് അംഗങ്ങളായ സി.എം. രാജഗോപാല്‍, എ.കെ. മുരളീധരന്‍, ജെന്‍സി തോമസ്, പഞ്ചായത്ത് അംഗങ്ങളായ കെ.എന്‍. വിനോദ്, എം.ബി. ചന്ദ്രബോസ്, എന്‍.ആര്‍. സുധാകരന്‍, കെ.എം. അനൂപ്, ജിന്റ അനില്‍കുമാര്‍, ജാസ്മിന്‍ ബെന്നി, ബിന്ദു ഗിരീഷ്, സുമ രാജേഷ്, ധന്യ സുരേഷ്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഗിരിജ ശശിധരന്‍, പഞ്ചായത്ത് സെക്രട്ടറി മീന മാത്യു, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ അനുമോള്‍, അങ്കണവാടി ടീച്ചര്‍മാര്‍, ആശാവര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, കുട്ടികള്‍,  മാതാപിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date