വാസ്തുവിദ്യാ ഗുരുകുലത്തിലേക്ക് അപേക്ഷിക്കുന്നതിന് തീയതി നീട്ടി
ആറന്മുളയില് പ്രവത്തിക്കുന്ന വാസ്തുവിദ്യാ ഗുരുകുലത്തില്‍ 2023 ജനുവരി മുതല്‍ ആരംഭിക്കുന്ന വിവിധ കോഴ്സുകളിലേക്ക് അപേക്ഷകള്‍ പൂരിപ്പിച്ച് നല്‍കേണ്ട അവസാന തീയതി ഡിസംബര്‍ 30 ലേക്ക് നീട്ടി. കോഴ്സുകള്‍ : പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമാ ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍ (ഒരു വര്‍ഷം)ആകെ സീറ്റ് -25 യോഗ്യത -ബിടെക് - സിവില്‍ എഞ്ചിനീയറിംഗ്, ആര്‍ക്കിടെക്ചര്‍ വിഷയങ്ങളില്‍ ബിരുദം. അപേക്ഷ ഫീസ് 200 രൂപ. സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ച്ചര്‍ (ഒരു വര്‍ഷം ) പ്രായപരിധി - 35 വയസ്. യോഗ്യത - എസ്.എസ്.എല്‍.സി.
ആകെ സീറ്റ് - 40 (50% വിശ്വകര്‍മ്മ വിഭാഗത്തിനായി നീക്കിവച്ചിരിക്കുന്നു). അപേക്ഷ ഫീസ് - 100 രൂപ. ചുമര്‍ചിത്രകലയില്‍ ഒരു വര്‍ഷ സര്‍ട്ടിഫിക്കറ്റ് കോഴ്സ്. പ്രായപരിധി ഇല്ല. യോഗ്യത -എസ്. എസ്.എല്‍.സി. ആകെ സീറ്റ് -25. അപേക്ഷ ഫീസ് - 200 രൂപ
അപേക്ഷകള്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍, വാസ്തുവിദ്യാഗുരുകുലം, ആറന്മുള, പത്തനംതിട്ട ജില്ല, പിന് 689533 എന്ന മേല്‍ വിലാസത്തിലോ www.vasthuvidyagurukulam.com എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായോ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് വാസ്തുവിദ്യാ ഗുരുകുലവുമായി ബന്ധപ്പെടാം. ഫോണ്‍: 0468 2319740, 9847053294, 9947739442,9847053293, 9188089740
- Log in to post comments