Skip to main content

ബേപ്പൂർ ടൂറിസം ഡെവലപ്മെന്റ് : സെമിനാർ അവതരിപ്പിച്ചു

ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ പ്രചരണാർത്ഥം ഗോതീശ്വരം ബീച്ചിൽ ബേപ്പൂർ ടൂറിസം ഡെവലപ്മെന്റ് എന്ന വിഷയത്തിൽ സെമിനാർ നടന്നു. പ്രശസ്ത മാന്ത്രികൻ പ്രദീപ്‌ ഹുഡിനോ സെമിനാർ ഉദ്ഘാടനം ചെയ്തു. ഡി ടി പി സി സെക്രട്ടറി നിഖിൽദാസ് അധ്യക്ഷത വഹിച്ചു.

 

കെ ഐ ടി ടി എസ് ഡയറക്ടർ എം.ആർ ദിലീപ്, ഫാറൂഖ് കോളേജ് അധ്യാപകൻ നിഷാദ്, ഫിംസ് ഡയറക്ടർ ഡോ. റിയാസ് അഹമ്മദ് തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ സെമിനാറുകൾ അവതരിപ്പിച്ചു. ഡിടിപിസി ഭാരവാഹികൾ ബേപ്പൂർ വാട്ടർഫെസ്റ്റ് സംഘാടക സമിതി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. കോർപറേഷൻ കൗൺസിലർ കെ സുരേഷ് സ്വാഗതവും വാടിയിൽ നവാസ് നന്ദിയും പറഞ്ഞു.

 

 

 

date