Skip to main content

നടുപുത്തലത്ത് താഴം കനാൽപ്പാലം ഉദ്ഘാടനം ചെയ്തു

കക്കോടി ഗ്രാമപഞ്ചായത്തിലെ നടുപുത്തലത്ത് താഴം കനാൽപ്പാലം വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. എംഎൽഎ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 3.75 ലക്ഷം രൂപ വിനിയോഗിച്ചാണ് പാലത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. കക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ. കെ.പി അധ്യക്ഷത വഹിച്ചു.

 

കുറ്റ്യാടി ഇറിഗേഷൻ അസിസ്റ്റന്റ് എഞ്ചിനീയർ സുജാത കെ.ടി റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീന ചെറുവത്ത്, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. വാർഡ് വികസന സമിതി കൺവീനർ സി.വി സതീശൻ സ്വാഗതവും വാർഡ് വികസന സമിതി അംഗം ഷാജി കിഴക്കയിൽ നന്ദിയും പറഞ്ഞു.

date