Skip to main content

ഹെല്‍ത്ത് കെയര്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന റിസോഴ്‌സ് സെന്ററിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജ് അടുത്ത വര്‍ഷം ജനുവരി സെഷനില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ അക്യുപ്രഷര്‍ ആന്‍ഡ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്ക് ആറു മാസവും ഡിപ്ലോമ കോഴ്‌സുകള്‍ക്ക് ഒരു വര്‍ഷവുമാണ് കാലാവധി. അപേക്ഷിക്കാനുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത എസ് എസ് എല്‍ സി / പ്ലസ് ടു. തിയറിക്കും പ്രാക്ടിക്കലിനും തുല്യപ്രാധാന്യം നല്‍കി നടത്തുന്ന കോഴ്‌സില്‍ ശനി, ഞായര്‍, പൊതു അവധി ദിവസങ്ങളിലാകും കോണ്‍ടാക്ട് ക്ലാസുകള്‍ സംഘടിപ്പിക്കുക. 18 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി ഇല്ല. പൂരിപ്പിച്ച അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 31. കൂടുതല്‍ വിവരങ്ങള്‍ www.srccc.in എന്ന വെബ്‌സൈറ്റിലും 9745223382, 7907921535 എന്നീ ഫോണ്‍ നമ്പരുകൡും ലഭിക്കും. കോഴ്‌സിന് ചേരാന്‍ ആഗ്രഹിക്കുന്നവര്‍ ശാലോം അക്യുപഞ്ചര്‍ തെറാപ്പി ആന്‍ഡ് റിസര്‍ച്ച് സെന്റര്‍, വെള്ളറട, തിരുവനന്തപുരം എന്ന സ്റ്റഡി സെന്ററുമായി ബന്ധപ്പെടാമെന്ന് സംസ്ഥാന റിസോഴ്‌സ് സെന്റര്‍ ഡയറക്ടര്‍ അറിയിച്ചു.

date