Skip to main content

അപ്രന്റിസ്ഷിപ്പ് മേള ഡിസംബര്‍ 12ന് 

 

കേന്ദ്ര സര്‍ക്കാര്‍ നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയവും കേരള സര്‍ക്കാര്‍ തൊഴില്‍ വകുപ്പും ചേര്‍ന്ന് ഡിസംബര്‍ 12ന്  പ്രധാനമന്ത്രി നാഷണല്‍ അപ്രന്റിസ്ഷിപ്പ് മേള (PMNAM) നടത്തുന്നു. തൃശൂര്‍ ആര്‍ ഐ സെന്ററിന്റെ നേതൃത്വത്തില്‍ നടത്തുന്ന മേളയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളും പൊതുമേഖല സ്ഥാപനങ്ങളും പങ്കെടുക്കും. എന്‍ജിനീയറിംഗ്/നോണ്‍ എന്‍ജിനീയറിംഗ് ട്രേഡുകളില്‍ ഐടിഐ യോഗ്യത നേടിയവര്‍ക്ക് പങ്കെടുക്കാം. എസ്എസ്എല്‍സി പാസായവര്‍ക്ക് Offset Machine Minder എന്ന കോഴ്‌സില്‍ (2 വര്‍ഷം) ചേരാന്‍ അവസരം ഉണ്ടായിരിക്കും. രാവിലെ 9.30 ന് ആസൂത്രണ ഭവൻ കോൺഫറൻസ് ഹാളിൽ നടക്കുന്ന പരിപാടി ജില്ലാ കലക്ടർ ഹരിത വി കുമാർ ഉദ്ഘാടനം ചെയ്യും. വ്യവസായ വാണിജ്യ വകുപ്പിന്റെ തൊഴിൽ സംരംഭക പദ്ധതികൾ, ഗ്രാമീണ വ്യവസായങ്ങൾ - സാധ്യതകൾ എന്ന വിഷയത്തിൽ ഉപജില്ല വ്യവസായ ഓഫീസർ കെ പി അജിത് കുമാർ സംസാരിക്കും.  www.apprenticeshipindia.gov.in എന്ന സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0487-2365122

date