Skip to main content

ലോക മണ്ണ് ദിനാഘോഷം: ജില്ലതല സമാപനം ഇന്ന് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും

 

ആലപ്പുഴ: മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പിന്റെയും തണ്ണീർമുക്കം ഗ്രാമ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ആലപ്പുഴ ജില്ലയിലെ ലോകമണ്ണ് ദിനാഘോഷങ്ങളുടെ സമാപന സമ്മേളനം ഇന്ന് (ഡിസംബർ 11) ഞായറാഴ്ച രാവിലെ 10 മണിക്ക് വെള്ളിയാകുളം എൻ എസ് എസ് കരയോഗ മന്ദിരം ഹാളിൽ നടക്കും.   ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി.രാജേശ്വരിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കാർഷിക വികസന കർഷക ക്ഷേമ മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പ് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും.  കർഷകർക്ക് മണ്ണാരോഗ്യ കാർഡുകൾ വിതരണം ചെയ്യും.  അഡ്വ. എ.എം. ആരിഫ് എം.പി. ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. പ്രമുഖ കർഷകർ, കർഷകത്തൊഴിലാളികൾ തുടങ്ങിയവരെ ആദരി ക്കും. ജില്ലയിലെ പഞ്ചായത്തുതല നീർത്തട ഭൂപടങ്ങൾ ഹരിതകേരള മിഷന് കൈമാറുന്നതും മണ്ണുദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ വിദ്യാർത്ഥികൾക്കായി വകുപ്പ് സംഘടിപ്പിച്ച മത്സര വിജയി കൾക്ക് സമ്മാനദാനം നടത്തുന്നതുമാണ്. ഇതോടനുബന്ധിച്ച് കാർഷിക സെമിനാറും മണ്ണറിവ് പ്രദർശനവും നടക്കും.

date