Skip to main content

ഫോര്‍ട്ടുകൊച്ചിയില്‍ നിന്നും ബോള്‍ഗാട്ടിയിലേക്ക് റോ റോ സര്‍വീസുമായി കെ.എസ്.ഐ.എന്‍.സി

 

ഫോര്‍ട്ടുകൊച്ചിയില്‍ നിന്നും ബോള്‍ഗാട്ടിയിലേക്ക് റോ-റോ സര്‍വീസുമായി കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ (കെ.എസ്.ഐ.എന്‍.സി). ഡിസംബര്‍ 11 ഞായറാഴ്ച മുതല്‍ പരീക്ഷണാടിസ്ഥാനത്തിലാണ് സര്‍വീസ് ആരംഭിക്കുന്നത്. ആദ്യഘട്ടത്തില്‍ ഡിസംബര്‍ 11 മുതല്‍ 14 വരെ രാവിലെ 7.45 മുതല്‍ വൈകിട്ട് 4 വരെയായിരിക്കും സര്‍വീസ് എന്ന് മാനേജിംഗ് ഡയറക്ടര്‍ ആര്‍. ഗിരിജ അറിയിച്ചു.

ഇന്‍ലാന്‍ഡ് വാട്ടര്‍ വേയ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള കണ്ടെയ്‌നര്‍ റോ-റോയിലാണ് ഇപ്പോള്‍ സര്‍വീസ് പുനരാരംഭിക്കുന്നത്. ബിനാലെയുടെയും ക്രിസ്മസ് ആഘോഷങ്ങളുടെയും പശ്ചാത്തലത്തിലാണ് സര്‍വീസ് ആരംഭിക്കുന്നത്. വാഹനത്തിന് വലുപ്പക്കൂടുതലുള്ളതിനാല്‍ വൈപ്പിന്‍ റോ-റോ ജെട്ടിയില്‍ അടുപ്പിക്കാന്‍ സാധിക്കാത്തതിനാലാണ് ബോള്‍ഗാട്ടിയില്‍ യാത്ര അവസാനിപ്പിക്കുന്നത്.  

ഫോര്‍ട്ടുകൊച്ചി വൈപ്പിന്‍ റോ-റോ സര്‍വീസ് നടത്തിയിരുന്ന സേതുസാഗര്‍ 1 ന് യന്ത്രത്തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്നാണ് നവംബര്‍ 14 മുതല്‍ സര്‍വീസ് നിര്‍ത്തിയത്. കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മ്മിച്ച ജലയാനത്തില്‍ വിദേശ നിര്‍മ്മിതമായ പ്രൊപ്പള്‍ഷന്‍ സംവിധാനമാണ് ഘടിപ്പിച്ചിരിക്കുന്നത്. ഡെന്‍മാര്‍ക്കിലെ എസഡ്എഫ് മറൈന്‍ എന്ന സ്ഥാപനം നിര്‍മ്മിച്ച ത്രസ്റ്റര്‍ യൂണിറ്റിന്റഎ ക്ലച്ച് അസംബ്ലിക്കാണ് തകരാര്‍ സംഭവിച്ചത്. ഇത് പരിഹരിക്കുന്നതിന് 40 ലക്ഷം രൂപ ചെലവ് വരും. വിദേശത്ത് നിന്നു സ്‌പെയര്‍ പാര്‍ട്ട്‌സ് എത്തി തകരാര്‍ പരിഹരിക്കുന്നതിന് മൂന്നാഴ്ചത്തെ സമയം എടുക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

date