Skip to main content

കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം ഡിസംബര്‍ 10 മുതല്‍ 19 വരെ എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍

 

സെന്‍സസിലൂടെ ജനക്ഷേമം

ഇരുപത്തിയഞ്ചാമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം ഡിസംബര്‍ 10 മുതല്‍ 19 വരെ എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ നടക്കും. 
പുസ്തകോത്സവത്തില്‍ രജിസ്ട്രാര്‍ ജനറല്‍, ഇന്ത്യയുടെ കാര്യാലയത്തിനു കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് സെന്‍സസ് ഓപ്പറേഷന്‍സ് കേരളയും പങ്കെടുക്കും. കേരളത്തില്‍ സെന്‍സസ്, സിവില്‍ രജിസ്‌ട്രേഷന്‍ സിസ്റ്റം എന്നിവയുമായി ബന്ധപ്പെട്ട രജിസ്ട്രാര്‍ ജനറല്‍, ഇന്ത്യ നിശ്ചയിച്ചിട്ടുള്ള ചുമതലകള്‍ ഡയറക്ടറേറ്റ് ഓഫ് സെന്‍സസ് ഓപ്പറേഷന്‍സ്, കേരളയാണ് നിര്‍വഹിക്കുന്നത്. 

വിദ്യാര്‍ത്ഥികള്‍, ഗവേഷകര്‍ തുടങ്ങിയവര്‍ക്കായി വിജ്ഞാനപ്രദമായ നിരവധി പ്രസിദ്ധീകരണങ്ങള്‍ വില്‍പ്പനയ്ക്ക് ലഭ്യമാണ്.  അഡ്മിനിസ്‌ട്രേറ്റീവ് അറ്റ്‌ലസ്, സെന്‍സസ് ഹാന്‍ഡ്ബുക്ക് 2011, സെന്‍സസ് 2011 വിവരങ്ങള്‍ അടങ്ങുന്ന വിവിധപ്രസിദ്ധീകരണങ്ങള്‍, സി.ഡികള്‍ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍ സെന്‍സസ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. ജയശങ്കര്‍ രചിച്ച കേരളത്തിലെ ക്ഷേത്രങ്ങളെകുറിച്ചുള്ള പ്രസിദ്ധീകരണങ്ങളും ലഭ്യമാണ്. ഡിസ്‌കൗണ്ട് നിരക്കില്‍ പ്രസിദ്ധീകരണങ്ങള്‍ ലഭിക്കും. സെന്‍സസ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി 'സ്റ്റാള്‍ സന്ദര്‍ശിക്കൂ സമ്മാനംനേടൂ'എന്ന സമ്മാനപദ്ധതിയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ വരാനിരിക്കുന്ന ആദ്യഡിജിറ്റല്‍ സെന്‍സസിന്റെ സാഹചര്യത്തില്‍ ജനങ്ങളില്‍ സെന്‍സസിനെക്കുറിച്ച് കൂടുതല്‍ അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം.

date