Skip to main content

പ്രാഥമിക വിള പരിപാലന കേന്ദ്രം സന്ദർശിച്ച് ലോക ബാങ്ക് ലീഡ് ഇക്കണോമിസ്റ്റ്

 

ചൂർണിക്കര ഗ്രാമപഞ്ചായത്ത് കൃഷിഭവനിലെ പ്രാഥമിക വിള പരിപാലന കേന്ദ്രം വേൾഡ് ബാങ്ക്  ലീഡ് ഇകണോമിസ്റ്റ് ഡോ. ക്രിസ് ജാക്സൺ സന്ദർശിച്ചു. പ്രൈസസ് ബോർഡ് ചെയർമാൻ ഡോ.പി.രാജശേഖരൻ,  പി.പി.എം സെൽ ഡെപ്യൂട്ടി ഡയറക്ടർ ഹരികുമാർ ,  അതിരപ്പിള്ളി കൃഷി അസിസ്റ്റന്റ് ഡയറക്ടർ സാലു മോൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. 

വിള പരിപാലന കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും കർഷകരുമായും പഞ്ചായത്ത് പ്രതിനിധികളും  കൃഷി വകുപ്പ് ഉദ്യോഗസ്ഥരുമായി അവർ സംസാരിച്ചു .  ഇത്തരത്തിൽ  സംരംഭം ഏറ്റെടുത്തു വിജയിപ്പിച്ചതിനു പഞ്ചായത്തിനെയും കൃഷിവകുപ്പ് ഉദ്യോഗസ്ഥരെയും അദ്ദേഹം അഭിനന്ദിച്ചു. മറ്റു കൃഷിഭവനുകളിൽ കൂടി കേന്ദ്രം നടപ്പിലാക്കുന്നത് കർഷകർക്ക് ഉപയോഗപ്രദമായിരിക്കുമെന്നും ഡോ . ക്രിസ് അഭിപ്രായപ്പെട്ടു. കർഷകർക്ക് കൂടുതൽ സേവനങ്ങൾ ഉറപ്പാക്കുന്നതിന് ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തണമെന്നും മൊബൈൽ ആധാരമായ ആപ്പുകൾ വികസിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ്  രാജി സന്തോഷ്, വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ  റൂബി ജിജി, മുഹമ്മദ് ഷെഫീഖ്, മെമ്പർമാരായ  സി.പി നൗഷാദ്, യൂസഫ്, സബിത, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഫാൻസി പരമേശ്വരൻ, കൃഷി ഓഫീസർ അരുൺ പോൾ, കൃഷി അസിസ്റ്റന്റ്മാരായ കെ.എസ് ശ്രീജ, എസ്. സരിത, അത്മ അസിസ്റ്റന്റ് ടെക്നോളജി മാനേജർ അരുൺ, കൃഷിക്കാരായ അബ്ദുൽ ഖാദർ, സുബീന, നാദിയ എന്നിവരും ചേർന്ന്  സംഘത്തെ സ്വാഗതം ചെയ്തു.

date