Skip to main content
njangalum krishiyilekk

ഞങ്ങളും കൃഷിയിലേക്ക്:  ചോറ്റാനിക്കര പഞ്ചായത്തിൽ പച്ചക്കറി തൈകൾ വിതരണം ചെയ്തു

 

ഞങ്ങളും കൃഷിയിലേക്ക്  പദ്ധതിയുടെ ഭാഗമായി   ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിൽ പച്ചക്കറി തൈകൾ വിതരണം ചെയ്തു. തൈകളുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  എം. ആർ. രാജേഷ്  നിർവഹിച്ചു. 

പച്ചക്കറി ഉൽപാദനത്തിൽ  സ്വയംപര്യാപ്ത എന്ന ലക്ഷ്യത്തോടെെ നടപ്പിലാക്കുന്ന ഹരിത സമൃദ്ധി പദ്ധതി ഗുണഭോക്താക്കൾക്കാണ് പച്ചക്കറി തെെകൾ വിതരണം ചെയ്തത്. പഞ്ചായത്തിന്റെ 2022- 23 ജനകീയാസൂത്രണ പദ്ധതിയിൽ നിന്നാണ് ഉൽപാദനത്തിന് ആവശ്യമായ ഫണ്ട് പ്രയോജനപ്പെടുത്തിയിരിക്കുന്നത്.  ഗ്രാമപഞ്ചായത്ത് ഷെയ്ഡ് ഹൗസിൽ ഹരിത കർമ്മ സേനാ പ്രവർത്തകർ ഉൽപാദിപ്പിച്ച തൈകളാണ് വിതരണം ചെയ്തത്.

ചടങ്ങിൽ വാർഡ് മെമ്പർമാരായ പൗലോസ്,  പ്രകാശ് ശ്രീധരൻ, മിനി പ്രദീപ്, കൃഷി ഓഫീസർ റോഷ്നി, അസിസ്റ്റന്റ് കൃഷി ഓഫീസർ ജോഷി പോൾ തുടങ്ങിയവർ പങ്കെടുത്തു.

date