Skip to main content
inauguration

വടക്കേക്കര കോരുക്കുട്ടി ആശാൻ റോഡ് യാഥാർഥ്യമായി

 

വടക്കേക്കര പഞ്ചായത്തിലെ പതിനാലാം വാർഡിൽ പാല്യത്തുരുത്തിൽ കോരുക്കുട്ടി ആശാൻ റോഡ് യാഥാർഥ്യമായി. പറവൂർ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ്. ഉദ്ഘാടനം നിർവഹിച്ചു.

പറവൂർ ബ്ലോക്ക്‌ പഞ്ചായത്ത് 2022-23 വർഷത്തെ പ്ലാൻ ഫണ്ടിൽ നിന്നും 6,60,000 രൂപ അനുവദിച്ചാണ് റോഡ് നിർമ്മാണം പൂർത്തീകരിച്ചത്. ചടങ്ങിൽ വൈസ് പ്രസിഡന്റ് കെ.എസ് സനീഷ് അധ്യക്ഷത വഹിച്ചു. ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബാബു തമ്പുരാട്ടി, പഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ, വൈസ് പ്രസിഡന്റ് വി.എസ് സന്തോഷ്, മിനി വർഗീസ്, ലൈജു ജോസഫ്, നിത സ്റ്റാലിൻ, മായദേവി തുടങ്ങിയവർ പങ്കെടുത്തു.

date