Skip to main content
thozhilsabha

ഏലൂർ നഗരസഭയിൽ തൊഴിൽ സഭകൾക്ക് തുടക്കമായി

 

ഏലൂർ നഗരസഭയിൽ സംഘടിപ്പിക്കുന്ന അഞ്ച് തൊഴിൽ സഭകളിൽ ആദ്യത്തേത്  ഏലൂർ വടക്കുംഭാഗം എസ്.എൻ.ഡി.പി ഹാളിൽ ചെയർമാൻ എ.ഡി സുജിൽ ഉദ്ഘാടനം ചെയ്തു.
ഒന്നു മുതൽ അഞ്ച് വരെയുള്ള വാർഡുകൾക്കായിട്ടുള്ള തൊഴിൽ സഭയാണ് ആദ്യ ദിനത്തിൽ നടന്നത്.

ലൈജി സജീവൻ അധ്യക്ഷത വഹിച്ചു.
കൗൺസിലർമാരായ സുബൈദ നൂറുദ്ദീൻ, സരിതാ പ്രസീദൻ എന്നിവർ പങ്കെടുത്തു.

തൊഴിൽ തേടുന്നവർ, സ്വയം തൊഴിൽ സംരംഭകർ, തൊഴിൽദായക സംരംഭകർ, സംരംഭ പുനരുജ്ജീവനം ആവശ്യമുള്ളവർ, സംരംഭകത്വ മികവ് വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവർ, നൈപുണ്യ വികസനം ആവശ്യമുള്ളവർ എന്നിവർക്ക് തൊഴിൽ സാധ്യതകളും സംരംഭക സാധ്യതകളും തൊഴിൽ പരിശീലന സാധ്യതകളും തൊഴിൽ പ്രാപ്തമാക്കുന്നതടക്കമുള്ള സമഗ്രമായ തൊഴിൽ ആസൂത്രണമാണ് തൊഴിൽ സഭയിലൂടെ ലക്ഷ്യമാക്കുന്നത്.

date