Skip to main content

വിദ്യാര്‍ഥികള്‍ക്ക് സൗജന്യ പരീക്ഷ പരിശീലനം

ആലപ്പുഴ: യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന പട്ടികജാതി / പട്ടികവര്‍ഗ്ഗ വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ആലുവ പ്രീ എക്സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ വെച്ച് സൗജന്യ പരിശീലനം നല്‍കുന്നു. ബിരുദം/ തത്തുല്യ യോഗ്യതയുള്ളവരും എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളില്‍ താമസിക്കുന്നവര്‍ക്കുമാണ് അവസരം. ഒരു ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ള ഒ.ബി.സി./ഒ.ഇ.സി. വിഭാഗം വിദ്യാര്‍ഥികള്‍ക്കും അവസരമുണ്ട്. തെരഞ്ഞെടുക്കപ്പെടുന്ന പട്ടികജാതി / പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് സ്‌റ്റൈപ്പന്റ് ലഭിക്കും.

താത്പര്യമുള്ളവര്‍ ഫോട്ടോ, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഡിസംബര്‍ 28-നകം അപേക്ഷ നല്‍കണം. അപേക്ഷ ഫോറത്തിന്റെ മാതൃക ജില്ല/ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളില്‍ ലഭിക്കും.

date