Skip to main content

ഉണര്‍വ്വ് 2022: ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു

ആലപ്പുഴ: നെടുമുടി ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷിക്കാരുടെ സര്‍ഗശേഷി വളര്‍ത്തുന്നതിനും  മുഖ്യധാരയിലേക്ക് എത്തിക്കുന്നതും ലക്ഷ്യമിട്ട് സംഘടിപ്പിച്ച ഭിന്നശേഷിക്കാരായ കുട്ടികളുടെ പ്രതിഭ കലോത്സവം- ഉണര്‍വ്വ് 2022 നെടുമുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മന്മഥന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ചമ്പക്കുളം സെന്റ് മേരീസ് തിയോളജിക്കല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ വര്‍ഗീസ് ജോസഫ് വാല്യക്കല്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പരിധിയിലെ 38 ഭിന്നശേഷി കുട്ടികള്‍ കലോത്സവത്തില്‍ പങ്കെടുത്തു.

ജില്ല പഞ്ചായത്ത് അംഗം ബിനു ഐസക് രാജു, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എസ്. ശ്രീകാന്ത്, ബ്ലോക്ക് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജയശ്രീ വേണുഗോപാല്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ എം.എസ്. കുഞ്ഞുമോന്‍, സതിയമ്മ അരവിന്ദാക്ഷന്‍, സ്മിത രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗോകുല്‍ ഷാജി, നെടുമുടി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സാജു കടമാട്, കെ.ജി മധുസൂദനന്‍, സോഫിയമ്മ മാത്യു, ബീന ജോപ്പന്‍, മറിയാമ്മ ജോസഫ്, പഞ്ചായത്ത് സെക്രട്ടറി കെ. ബിജു, ബി.ആര്‍.സി. ബ്ലോക്ക് പ്രോഗ്രാം കോ- ഓര്‍ഡിനേറ്റര്‍ രാജേഷ് വിജയന്‍, ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ എം. പ്രമീള തുടങ്ങിയവര്‍ സംസാരിച്ചു.

date