Skip to main content

കംപ്യൂട്ടര്‍ കോഴ്സുകളില്‍ സൗജന്യ പരിശീലനം

ആലപ്പുഴ: പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള ആലുവ പ്രീ എക്സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ വെച്ച് പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗം വിദ്യാര്‍ഥികള്‍ക്ക് മൂന്നു മാസം ദൈര്‍ഘ്യമുള്ള ഡാറ്റ എന്‍ട്രി, ഡി.റ്റി.പി. എന്നീ കംപ്യൂട്ടര്‍ കോഴ്സുകളില്‍ സൗജന്യ പരിശീലനം നല്‍കുന്നു. 18-നും 25-നും മധ്യേ പ്രായമുള്ള എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലക്കാര്‍ക്കാണ് അവസരം.

പ്ലസ് ടു, ഡാറ്റ എന്‍ട്രി, ഇംഗ്ലീഷ് ടൈപ്പ്റൈറ്റിംഗ് ലോവര്‍ അല്ലെങ്കില്‍ തത്തുല്യ യോഗ്യത അഭികാമ്യമാണ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സ്‌റ്റൈപ്പന്റ് ലഭിക്കും. താത്പര്യമുള്ളവര്‍ ജാതി, വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഡിസംബര്‍ 24നകം അപേക്ഷ നല്‍കണം. അപേക്ഷ ഫോറത്തിന്റെ മാതൃക ജില്ല/ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളില്‍ ലഭിക്കും.

date