Skip to main content

ഐ എച്ച് ആര്‍ ഡി: ഫലം പ്രസിദ്ധീകരിച്ചു

ഐഎച്ച്ആര്‍ഡി ആഗസ്റ്റ് - സെപ്റ്റംബര്‍ മാസങ്ങളില്‍ നടത്തിയ ഒന്നും രണ്ടും സെമസ്റ്റര്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്/ ഒന്നും രണ്ടും സെമസ്റ്റര്‍ ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍ / ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്സ് ആന്റ് സെക്യൂരിറ്റി എന്നീ കോഴ്സുകളുടെ റഗുലര്‍ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാ ഫലവും മാര്‍ക്കിന്റെ വിശദാംശങ്ങളും അതത് പരീക്ഷാകേന്ദ്രങ്ങളിലും ഐഎച്ച്ആര്‍ഡിയുടെ www.ihrd.ac.in ലും ലഭിക്കും. പുനര്‍മൂല്യനിര്‍ണയത്തിനുള്ള അപേക്ഷകള്‍ ഡിസംബര്‍ 22വരെ അതത് പരീക്ഷാകേന്ദ്രങ്ങളില്‍ പിഴ കൂടാതെയും 24 വരെ 200 രൂപ പിഴയോടെയും സമര്‍പ്പിക്കാം. 2023 ഫെബ്രുവരിയിലെ സപ്ലിമെന്ററി പരീക്ഷക്കുള്ള അപേക്ഷകള്‍ ഡിസംബര്‍ 19 നകവും 100 രൂപ പിഴയോടുകൂടി 22 വരെയും സമര്‍പ്പിക്കാം.
ഫെബ്രുവരിയിലെ 2018 സ്‌കീം സപ്ലിമെന്ററി പരീക്ഷക്കായുള്ള പ്രത്യേകാനുമതി ആവശ്യമുള്ളവര്‍ അപേക്ഷകള്‍ 19നകവും 200 രൂപ ലേറ്റ് ഫീയോടുകൂടി 22 വരെയും അതത് സ്ഥാപനമേധാവികള്‍ മുഖേന സമര്‍പ്പിക്കണം.

date