Skip to main content

അറിയിപ്പുകള്‍ _2

തിയ്യതി നീട്ടി

  

ഉപഭോക്തൃ സന്നദ്ധ സംഘടനകൾക്കുളള ധനസഹായത്തിനായി അപേക്ഷ സ്വീകരിക്കുന്നതിനുളള അവസാന തീയ്യതി ഡിസംബർ 24 വരെ ദീർഘിപ്പിച്ചു. ജില്ലയിൽ പ്രവർത്തിക്കുന്ന പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുളള സന്നദ്ധ സംഘടനകൾ ജില്ലാ സപ്ലൈ ഓഫീസിൽ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0495 2370655

 

 

 

സര്‍വ്വെയുമായി സഹകരിക്കണം 

 

വ്യവസായ ജാലകം സര്‍വ്വെക്കെത്തുന്ന എന്യുമേറ്റര്‍മാരുമായി സംരംഭകര്‍ സഹകരിക്കണമെന്ന് ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ പറഞ്ഞു. ഉത്പാദന/ സേവന മേഖലയിലുള്ള സംരംഭങ്ങളുടെ വിവരങ്ങള്‍ ഡാറ്റാബേസില്‍ ഉള്‍പ്പെടുത്തുന്നതിനായാണ് വ്യവസായ ജാലകം സര്‍വ്വെ നടക്കുന്നത്. ജില്ലയിലെ സൂക്ഷമ, ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങളുടെ പ്രാഥമിക വിവരങ്ങളാണ് കുടുംബശ്രീ മിഷന്‍ മുഖേന എന്യൂമേറ്റര്‍മാരെ നിയമിച്ച് ശേഖരിക്കുന്നത്.

 

 

 

കോഴിവളര്‍ത്തല്‍ പദ്ധതി; അപേക്ഷാ തിയ്യതി നീട്ടി 

 

കോര്‍പ്പറേഷന്‍ പരിധിയില്‍ താമസിക്കുന്ന സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് കേജ് സിസ്റ്റത്തില്‍ കോഴികളെ വളര്‍ത്തുന്ന പദ്ധതിക്ക് അപേക്ഷ സമര്‍പ്പിക്കുന്ന തിയ്യതി ഡിസംബര്‍ 23 ലേക്ക് നീട്ടിയതായി പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. അഞ്ച് കോഴികള്‍, വളര്‍ത്താനുള്ള കൂട്, ഒരു മാസത്തേക്കുള്ള തീറ്റ, മറ്റു മരുന്നുകള്‍ എന്നിവ അടങ്ങുന്ന ഒരു യൂണിറ്റാണ് ഗുണഭോക്താവിന് നല്‍കുക. 8000 രൂപ ചിലവ് വരുന്ന യൂണിറ്റിന് 5250 രൂപ സര്‍ക്കാര്‍ സബ്സിഡി വിഹിതമായി നല്‍കും. 2750 രൂപ ഗുണഭോക്തൃ വിഹിതം അടക്കണം. കോര്‍പ്പറേഷന്‍ പരിധിയിലുള്ള മൃഗസംരക്ഷണ സ്ഥാപനങ്ങളായ ബേപ്പൂര്‍, മാങ്കാവ്, ചെറുവണ്ണൂര്‍, നല്ലളം, എലത്തൂര്‍ മൃഗാശുപത്രികള്‍ മുഖേന 105 യൂണിറ്റുകളാണ് വിതരണം ചെയ്യുന്നത്. പദ്ധതിയുടെ വിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനും മൃഗാശുപത്രികളുമായി ബന്ധപ്പെടണം.

 

 

 

 

 

 

 

 

date