Skip to main content

ചാലക്കുടി താലൂക്കിൽ ജനസമക്ഷം അദാലത്ത് ഇന്ന്  (ഡിസംബർ 15) 

 

ജനസമക്ഷം 2022 താലൂക്ക്തല പരാതി പരിഹാര അദാലത്ത് ഇന്ന് (ഡിസംബർ 15) ചാലക്കുടി താലൂക്കിൽ നടക്കും. ചാലക്കുടി ടൗണിൽ ലൂസിയ ഹോട്ടലിന് സമീപമുള്ള മെർച്ചന്റ്സ് ജൂബിലി ഹാളിൽ രാവിലെ 10 മണി മുതൽ 1 മണി വരെയാണ് അദാലത്ത്. 

പരാതി പരിഹാര അദാലത്തിൽ റവന്യൂ, തദ്ദേശസ്വയംഭരണം, വിദ്യാഭ്യാസം, സിവിൽ സപ്ലൈസ്, ആരോഗ്യം, സാമൂഹ്യനീതി, വനിത -ശിശുവികസനം, പൊതുമരാമത്ത് (റോഡ്സ് വിഭാഗം), കേരള വാട്ടർ അതോറിറ്റി, ഇറിഗേഷൻ എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ട അപേക്ഷകൾ സ്വീകരിക്കും. ഭൂമിയുടെ തരംമാറ്റുന്നതിനുള്ള അപേക്ഷകൾ, എപിഎൽ കാർഡ് ബിപിഎൽ  ആക്കുന്നതിനുള്ള അപേക്ഷകൾ, ലൈഫ് മിഷൻ പദ്ധതിയിലേക്കുളള അപേക്ഷകൾ എന്നിവ പ്രത്യേക പോർട്ടൽ വഴി ഓൺലൈനായി മാത്രം സ്വീകരിക്കുന്നതിനാൽ പരാതിപരിഹാര അദാലത്തിൽ സ്വീകരിക്കുന്നതല്ല. അദാലത്ത് ദിവസം ബന്ധപ്പെട്ട താലൂക്കിന്റെ അദാലത്ത് വേദിയിൽ ഹാജരായി പൊതുജനങ്ങൾക്ക് ജില്ലാകലക്ടർ മുമ്പാകെ അപേക്ഷ സമർപ്പിക്കാം.

date