Skip to main content

സിറ്റിംഗ് നടത്തുന്നു 

 

കേരള കർഷക തൊഴിലാളി ക്ഷേമനിധിയിൽ  അംശാദായം സ്വീകരിക്കുന്നതിന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തിൽ പഞ്ചായത്തുകളിൽ സിറ്റിംഗ് നടത്തുന്നു. കുടിശിക അംശാദായം സിറ്റിംഗിൽ സ്വീകരിക്കും. ചാവക്കാട്, ഗുരുവായൂർ( O4-01-2023), പുന്നയൂർക്കുളം (07-01-2023), പുത്തൂർ (10-01-2023), പരിയാരം (13-01-2023), ചാലക്കുടി ( 17-01-2023), കടങ്ങോട് (21-01-2023), കുന്നംകുളം ( 24-01-2023), എടത്തിരുത്തി (28-01-2023) എന്നിവിടങ്ങളിലാണ് സിറ്റിംഗ്. 
പുതുതായി അംഗത്വം എടുക്കുന്നവർ സ്കൂൾ സർട്ടിഫിക്കറ്റ് / ആധാർ കാർഡ് / തിരിച്ചറിയൽ കാർഡ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും ബാങ്ക് പാസ്ബുക്കിന്റെ ആദ്യത്തെ പേജ് സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും അപേക്ഷയോടൊപ്പം സമർപ്പിക്കണം. കൂടാതെ കൂടിക്കാഴ്ചയ്ക്ക് വരുന്ന സമയത്ത് മേൽപറഞ്ഞവയുടെ പകർപ്പും ഒറിജിനലുകളും പരിശോധനക്കായി ഹാജരാക്കണം.

date